LiveTV

Live

Kerala

റോയി തോമസിന്റെ കൊലക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയവണിന്

ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം , റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്

റോയി തോമസിന്റെ കൊലക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയവണിന്

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയെ കൊല്ലാന്‍ നാല് കാരണങ്ങളെന്നാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

റോയിയെ കൊല്ലാന്‍ മാത്യുവിന്‍റെയും പ്രജികുമാറിന്‍റെയും സഹായം ലഭിച്ചെന്നും കസറ്റഡി അപേക്ഷയില്‍ പറയുന്നു. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.