LiveTV

Live

Kerala

ജോളി വ്യാജ വില്‍പത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച രേഖകൾ പൊലീസ് പിടിച്ചെടുത്തു

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്

ജോളി വ്യാജ വില്‍പത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച രേഖകൾ പൊലീസ് പിടിച്ചെടുത്തു

കൂടത്തായി കൊലപാതകപരമ്പര കേസിലെ മുഖ്യപ്രതി ജോളി, വ്യാജ വില്‍പത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് രേഖകൾ കണ്ടെടുത്തത്

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഉച്ചക്ക് ഒന്നരക്ക് ആരംഭിച്ച റെയ്ഡ് നാല് മണിക്കൂർ നീണ്ടുനിന്നു ജോളിയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ച രേഖകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം ജോളിക്ക് കൈമാറിയതെന്ന് ഓമശേരി പഞ്ചായത്ത് അധികൃതരും സ്ഥിരീകരിച്ചു. ഭർതൃ പിതാവ് ടോം തോമസിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ ഒസ്യത്ത് നിർമ്മിച്ച് സ്വന്തമാക്കാൻ ജോളി ശ്രമിച്ചിരുന്നു. വ്യാജരേഖയുടെ അടിസ്ഥാനത്തിൽ 2012ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ജോളിക്ക് കൈമാറുകയും ചെയ്തു. രേഖകൾ വ്യാജമാണെന്ന് വ്യക്തമായതോടെ ഈ ഉടമസ്ഥാവകാശം പിന്നീട് റദ്ധ് ചെയ്യുകയാണ് ചെയ്തത്.