LiveTV

Live

Kerala

‘ 101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും; സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്

മൂർച്ഛ കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല’ സർക്കാർ നിർദ്ദേശിയ്ക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പാലക്കാട് പറഞ്ഞു.

‘ 101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും; സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്

പിണറായി സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് സി.എം.ഡി പദവി വിജിലൻസ് ഡയറക്ടർ പദവിക്ക് തുല്യമായി ഉയർത്തിയെന്നും 101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കുമെന്നുമായിരുന്നു ജേക്കബ് തോമസിന്‍റെ പ്രതികരണം.

'മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല' സർക്കാർ നിർദ്ദേശിയ്ക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പാലക്കാട് പറഞ്ഞു. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റശേഷമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

ഒന്നര വര്‍ഷക്കാലത്തിലേറെ സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.