LiveTV

Live

Kerala

കാക്കനാട് പതിനേഴുകാരിയെ തീ വച്ചു കൊന്നു; തീ കൊളുത്തിയ യുവാവും മരിച്ചു

പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

കാക്കനാട് പതിനേഴുകാരിയെ തീ വച്ചു കൊന്നു; തീ കൊളുത്തിയ യുവാവും മരിച്ചു

എറണാകുളത്ത് പ്ലസ്‌ വൺ വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച്‌ തീവെച്ച്‌ കൊലപ്പെടുത്തി. കാക്കനാട് അത്താണി സ്വദേശി ദേവികയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ പറവൂർ സ്വദേശി മിഥുനും പൊള്ളലേറ്റ് മരിച്ചു. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്.

പെട്രോൾ ദേഹത്തൊഴിച്ച് ഷാലന്റെ വീട്ടിൽ എത്തിയ മിഥുൻ ദേവികയെ കാണണം എന്ന് ആവശ്യപ്പെട്ടു. ഷാലൻ വിസമ്മതിച്ചതിനെ തുടർന്ന് വീട്ടിലേക്ക് തള്ളിക്കയറിയ മിഥുൻ ദേവികയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. ദേവിക സംഭവസ്ഥലത്തും മിഥുൻ ആശുപത്രിയിലേക്കുള്ള വഴിക്കും മരിച്ചു. ദേവികയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ പിതാവ് ഷാലൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേവികയുടെ അമ്മ മോളിയും ഇളയ മകളും ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദേവികയെ മിഥുൻ ശല്ല്യം ചെയ്യുന്നു എന്ന് കാട്ടി ഷാലൻ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സമാന രീതിയിലുള്ള കൊലപാതകം വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ഡി.ജി.പി പ്രതികരിച്ചു. ദേവികയുടെ അകന്ന ബന്ധുവാണ് മിഥുൻ. എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച പെൺകുട്ടി.

കാക്കനാട് പതിനേഴുകാരിയെ തീ വച്ചു കൊന്നു; തീ കൊളുത്തിയ യുവാവും മരിച്ചു