LiveTV

Live

Kerala

‘കൂടത്തായിയില്‍ സംഭവിച്ചത് കൊലപാതകമല്ല, ആത്മഹത്യയാണ്’ അഡ്വ. ആളൂര്‍

കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കുന്നത് വരെ ജോളി നിരപരാധിയായിരിക്കും. ആളൂര്‍ കൂട്ടിച്ചേര്‍ത്തു

‘കൂടത്തായിയില്‍ സംഭവിച്ചത് കൊലപാതകമല്ല, ആത്മഹത്യയാണ്’ അഡ്വ. ആളൂര്‍

ജോളിയുടെ ആവശ്യപ്രകാരമാണ് കോടതിയില്‍ ഹാജരായത് എന്ന് അഡ്വ. ബി.എ ആളൂര്‍. ആരാണ് തന്നെ കേസുമായി സമീപിച്ചത് എന്ന് പറയില്ല. അഭിഭാഷകനെ വെക്കാൻ പ്രതിക്ക് അവകാശമുണ്ട്. സാഹചര്യ തെളിവുകൾ കൂട്ടിയിണക്കാൻ പ്രോസിക്യൂഷന് കഴിയില്ല എന്നും ആളൂര്‍ പറഞ്ഞു. കൂടത്തായിയില്‍ നടന്നത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നുവെന്ന് ആളൂര്‍ പറഞ്ഞു. ഇപ്പോള്‍ കേസിലെ സാഹചര്യ തെളിവുകള്‍ വച്ച് പ്രതിക്കെതിരെ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് സാധിക്കില്ല എന്ന് വിശ്വസിക്കുന്നു. ജോളി കുറ്റാരോപിത മാത്രമാണ്. കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കുന്നത് വരെ ജോളി നിരപരാധിയായിരിക്കും. ആളൂര്‍ കൂട്ടിച്ചേര്‍ത്തു.