LiveTV

Live

Kerala

ജോളിയുടെ ബന്ധുക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

റോയിയുടെയും ജോളിയുടെയും ബന്ധുക്കളായ വിന്‍സെന്റ്, സുനീഷ് എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സുനീഷിന്റെ അമ്മ എല്‍സമ്മ മീഡീയവണിനോട് പറഞ്ഞു

ജോളിയുടെ ബന്ധുക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

പൊന്നാമറ്റം കുടുംബത്തില്‍ വേറെയും ദുരൂഹമരണങ്ങള്‍ നടന്നതായി ബന്ധുക്കളുടെ ആരോപണം. റോയിയുടെയും ജോളിയുടെയും ബന്ധുക്കളായ വിന്‍സെന്റ് , സുനീഷ് എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സുനീഷ് മരിക്കുന്നതിന് മുമ്പുള്ള ഡയറിക്കുറിപ്പില്‍ താന്‍ ട്രാപ്പില്‍ പെട്ടെന്ന് എഴുതിവെച്ചിരുന്നതായ് സുനീഷിന്റെ അമ്മ എല്‍സമ്മ മീഡീയവണിനോട് പറഞ്ഞു.

ഇതാണ് സുനീഷിന്റെ മരണത്തെ കുറിച്ച് എല്‍സ്സമ്മ പറയാനുള്ളത്. സുനിഷ് മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഡയറികുറിപ്പ് അമ്മയുടെ ശ്രദ്ധയിൽപെട്ടിരുന്നു. സുനീഷിന് ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും എല്‍സമ്മ പറയുന്നു.

2002ൽ റോയി തോമസിന്റെ അമ്മ അന്നമ്മയുടെ ശവ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടുകാര്‍ തിരിച്ചെത്തിയ പ്പോഴാണ് വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോളിയുമായും പൊന്നാമറ്റം കുടുംബവുമായും ഏറെ അടുപ്പമുണ്ടായിരുന്നു മരിച്ച വിൻസെന്റിന്.