LiveTV

Live

Kerala

മലപ്പുറത്ത് അഞ്ച് വയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം

ഗുരുതര പരുക്കുകളോടെ വിദ്യാർഥിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് അഞ്ച് വയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം

മലപ്പുറത്ത് രണ്ടിടത്ത് തെരുവ് നായ ആക്രമണം. വണ്ടൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പൊന്നാനിയിൽ രണ്ടു വയസ്സായ കുട്ടിയടക്കം നാല് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.

മലപ്പുറം വണ്ടൂർ ക്രൈസ്റ്റ് നഴ്സറി സ്കൂളിലെ വിദ്യാർഥിക്കാണ് ദേഹമാസകലം തെരുവുനായയുടെ കടിയേറ്റത്. ഏറെ നേരത്തെ ശ്രമത്തിനിടയിലാണ് കുട്ടിയെ നായയിൽ നിന്ന് വേർപെടുത്താൻ കഴിഞ്ഞത്. മുക്കണ്ണൻ ശിഹാബിന്റെ മകൻ അയാദിനെ തലയുടെ പുറക് വശത്തും കണ്ണിലും കവിളിലും മുറിവുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അഞ്ച് വയസുള്ള വിദ്യാർത്ഥി സ്കൂളിന് പുറത്ത് ഇറങ്ങിയപ്പോഴാണ് നായ ആക്രമിച്ചത്.

പൊന്നാനിയിലും തെരുവ് നായ ആക്രമണമുണ്ടായി. രണ്ട് വയസുകാരനുൾപ്പടെ നാല് പേർക്ക് നായയുടെ കടിയേറ്റു. മലപ്പുറം ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നുവെന്ന പരാതിക്കിടയിലാണ് വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം ഉണ്ടായത്.