LiveTV

Live

Kerala

വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതിനെകുറിച്ച് അറിയില്ലെന്ന് ഷാജു

ജയശ്രീ കുടുംബ സുഹൃത്തായിരുന്നു. ജയശ്രീയുടെ വീട്ടിലെ ചടങ്ങുകളില്ലൊം ജോളിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്.തനിക്കറിയാത്ത പല കാര്യങ്ങളും ജയശ്രീക്കറിയാം

 വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതിനെകുറിച്ച് അറിയില്ലെന്ന് ഷാജു

വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതിനെകുറിച്ച് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മീഡിയവണിനോട് പറഞ്ഞു. ജയശ്രീ കുടുംബ സുഹൃത്തായിരുന്നു. ജയശ്രീയുടെ വീട്ടിലെ ചടങ്ങുകളില്ലൊം ജോളിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്.

തനിക്കറിയാത്ത പല കാര്യങ്ങളും ജയശ്രീക്കറിയാം. ജോളിയുടെ ഫോണ്‍ എവിടെയാണെന്നറിയില്ല. ജോളിയുടെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും കൊണ്ടുപോയി എന്നാണ് കരുതിയത്. ജോളിയുടെ ബന്ധുക്കളുടെ കയ്യിലുണ്ടാകുമെന്ന് കരുതിയിരുന്നത്. കല്യാണത്തിന് മുന്‍പ് തന്നെ ജോളിയോടൊപ്പം ജയശ്രീയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഷാജു പറഞ്ഞു.

അതേസമയം കൂടത്തായിയിലെ കൂട്ടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം വിപുലീകരിക്കുകയാണ്. ആറു കൊലപാതകങ്ങൾക്കും പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരായ പൊലീസുകാർ സംഘത്തിലുണ്ടാകും.

Also read: ആസൂത്രണം ജോളി മാത്രമാണോ? ഷാജു സ്പെഷ്യല്‍ എഡിഷനില്‍ 

Also read: തന്റെ പേരും ഒപ്പും വെച്ച് ജോളി വ്യാജ രേഖ ഉണ്ടാക്കിയോ എന്ന ഭയമുള്ളതായി ഷാജു

Also read: രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യം,നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഷാജു