LiveTV

Live

Kerala

കൂടത്തായി: റവന്യു ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് മന്ത്രി

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ റവന്യു വകുപ്പ് പരിശോധന നടത്തി നടപടിയെടുക്കും.

കൂടത്തായി: റവന്യു ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന്  മന്ത്രി

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി വ്യാജ ഒസിയത്ത് തയാറാക്കിയതില്‍ റവന്യു ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മീഡിയവണിനോട്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ റവന്യു വകുപ്പ് പരിശോധന നടത്തി നടപടിയെടുക്കും. വ്യാജ വില്‍പത്രം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി മീഡിയവണിനോട് പറഞ്ഞു.