LiveTV

Live

Kerala

മുഖ്യമന്ത്രിയെ അപമാനിക്കുന്ന വാട്സ് ആപ് സന്ദേശം; കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഹൈകോടതി നിർദേശം

മുഖ്യമന്ത്രിയെ അപമാനിക്കുന്ന വാട്സ് ആപ് സന്ദേശം;  കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഹൈകോടതി നിർദേശം

മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ വാട്സ് ആപ് സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈകോടതി നിർദേശം. സസ്പെൻഷൻ ചോദ്യം ചെയ്ത് കണ്ടക്ടറായ തിരുവനന്തപുരം മരിയാപുരം സ്വദേശി എസ്. പ്രശാന്ത് നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെ അടക്കം അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ചതിനെത്തുടർന്ന് മെയ് പത്തിനാണ് ഹരജിക്കാരനെ സസ്പെൻഡ് ചെയ്തത്. ജീവനക്കാരൻ സർവീസിൽ തുടരുന്നത് അന്വേഷണത്തിന് ഭീഷണിയാണെങ്കിൽ മാത്രമേ സസ്പെൻഷൻ തുടരേണ്ടതുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരെ മറ്റ് ആരോപണങ്ങൾ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി തുടർന്ന് തിരിച്ചെടുക്കാൻ നിർദേശിക്കുകയായിരുന്നു.