LiveTV

Live

Kerala

കൂടത്തായി ദുരൂഹ മരണ പരമ്പര: മന്ത്രവാദിയെ തേടി അന്വേഷണ സംഘം

റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നല്‍കിയ കട്ടപ്പനയിലെ മന്ത്രവാദിയെ കുറിച്ചാണ് അന്വേഷണം.

കൂടത്തായി ദുരൂഹ മരണ പരമ്പര: മന്ത്രവാദിയെ തേടി അന്വേഷണ സംഘം

കൂടത്തായി മരണ പരമ്പരയില്‍ മന്ത്രവാദിയെ തേടി അന്വേഷണ സംഘം. റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നല്‍കിയ കട്ടപ്പനയിലെ മന്ത്രവാദിയെ കുറിച്ചാണ് അന്വേഷണം. അതേസമയം വാര്‍ത്ത പുറത്ത് വന്നതോടെ റോയിക്ക് ഏലസ് നൽകിയെന്ന് കരുതുന്ന കട്ടപ്പനയിലെ മന്ത്രവാദി മുങ്ങി.

റോയി മരിക്കുമ്പോള്‍ കയ്യില്‍ തകിടും പാന്റിന്റെ പോക്കറ്റില്‍ ഒരു പൊതിയില്‍ എന്തോ പൊടിയും ഉണ്ടായിരുന്നു. തകിട് നല്‍കിയ മന്ത്രവാദിയുടെ വിലാസവും പോക്കറ്റിലുണ്ടായിരുന്നു. അന്ന് ഇതെല്ലാം കോടഞ്ചേരി പൊലീസിന്റെ പക്കലെത്തിയതാണ്. കേസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ജോളി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വിട്ടുനല്‍കി. ഈ പൊടി സിലിക്ക് നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയെന്നാണ് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്. അതായത് ഈ പൊടി കഴിച്ചാണ് സിലി മരിച്ചതെന്ന് പറഞ്ഞ് വെയ്ക്കാനാണ് ജോളിയുടെ ശ്രമം.

മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ലെങ്കിലും മന്ത്രവാദിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ മന്ത്രവാദി അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിട്ടില്ല. വാര്‍ത്തകള്‍ വന്നതോടെ മകനെ കാണാനില്ലെന്ന് മന്ത്രവാദിയുടെ അച്ഛന്‍ പറഞ്ഞു.

അതേസമയം റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിട് കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു. തകിടിലൂടെ വിഷം അകത്ത് ചെല്ലുമോയെന്നും പരിശോധിക്കും.