LiveTV

Live

Kerala

പി.വി സിന്ധുവിന് കേരളത്തിന്‍റെ ആദരം

കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് സിന്ധുവിന്‍റെ ലോകകിരീടമെന്ന് മുഖ്യമന്ത്രി

പി.വി സിന്ധുവിന് കേരളത്തിന്‍റെ ആദരം

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് കേരളത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിനെ ആദരിച്ചു. കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് സിന്ധുവിന്‍റെ ലോകകിരീടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയം മുതല്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയം വരെ റോഡ് ഷോയോടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സ്വീകരണ പരിപാടികള്‍ തുടങ്ങിയത്. ചടങ്ങില്‍ കേരളത്തിന്‍റെ ഉപഹാരം മുഖ്യമന്ത്രി സിന്ധുവിന് സമ്മാനിച്ചു. വിമർശനങ്ങളെ ഇന്ധനമാക്കിയാണ് സിന്ധു മുന്നേറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ ഇനിയുള്ള പരിശ്രമം ടോക്കിയോ ഒളിമ്പിക്സിന് വേണ്ടിയാണെന്ന് സിന്ധുവിന്‍റെ മറുപടി പ്രസംഗം

ചടങ്ങില്‍ കായികമന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശശി തരൂര്‍ എം.പി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തിയിരുന്നു. കേരളീയ വേഷത്തിലായിരുന്നു ക്ഷേത്രദർശനം. കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാന മന്ദിരവും സിന്ധു സന്ദർശിച്ചു.