LiveTV

Live

Kerala

ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും ജോളി കൊല്ലാൻ ശ്രമിച്ചു

വിചിത്രമായ കൊലപാതക പരമ്പര തന്നെ ആസൂത്രണം ചെയ്ത ജോളി കൂടുതൽ കൊലപാതകങ്ങൾക്ക് ശ്രമിച്ചിരുന്നതായാണ് ജോളിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്

 ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും ജോളി കൊല്ലാൻ ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളി കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണസംഘം, ഭൂമി രജിസ്ട്രേഷൻ നടപടികളിൽ സഹായിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും കൊല്ലാൻ ശ്രമിച്ചു. വിചിത്രമായ കൊലപാതക പരമ്പര തന്നെ ആസൂത്രണം ചെയ്ത ജോളി കൂടുതൽ കൊലപാതകങ്ങൾക്ക് ശ്രമിച്ചിരുന്നതായാണ് ജോളിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഇതിൽ കൂടുതലും ചെറിയ പെൺകുട്ടികളായിരുന്നു.

ഭൂമി രജിസ്ട്രേഷന് വേണ്ടി സഹായിച്ച ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും ജോളി കൊല്ലാൻ ശ്രമിച്ചിരുന്നു. തനിക്ക് പെൺമക്കൾ ഇല്ലാത്തതിനെക്കുറിച്ച് അവർ പലരോടും പറയുമായിരുന്നു. കൊല്ലപ്പെട്ട ആദ്യ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചുവിന്റെ പുത്രി അടക്കമുള്ളവരെ ലക്ഷ്യം വച്ചിരുന്നതായി ജോളി അന്വേഷണസംഘത്തിന് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിനു പുറമെ കുടുംബത്തിലെ മറ്റ് പെൺകുട്ടികളെയും ലഷ്യമിട്ടിരുന്നതായി ജോളി മൊഴി നൽകിയിട്ടുണ്ട്.

തനിക്ക് പെൺകുട്ടികളെ ഇഷ്ടമല്ലായിരുന്നു എന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടാതെ ഒന്നിലധികം തവണ ഗർഭച്ഛിദ്രം നടത്തിയിരുന്നതായും ജോളിയുടെ മൊഴിയിൽ ഉണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ജോളി ഇടപെട്ടിരുന്ന കുടുംബങ്ങളിൽ നടന്ന മറ്റു മരണങ്ങളും സംശയകരമായി മാറുകയാണ്.

Also read: കൂടത്തായിയിലെ കൂട്ടമരണം; വാസ്തുദോഷമാണ് കാരണമെന്ന് ജോളി പറഞ്ഞതായി വെളിപ്പെടുത്തല്‍ 

Also read: ജോളി നല്‍കിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന് ബന്ധു സേവ്യർ