LiveTV

Live

Kerala

ജോളിയുടെ കോയമ്പത്തൂര്‍ യാത്രകള്‍ പരിശോധിക്കും; കൂടത്തായി ദുരൂഹമരണം ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും

അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയി. പി.എച്ച്.ഡി ചെയ്യാന്‍ വേണ്ടിയെന്ന വ്യാജേനയായിരുന്നു യാത്രകള്‍

 ജോളിയുടെ കോയമ്പത്തൂര്‍ യാത്രകള്‍ പരിശോധിക്കും; കൂടത്തായി ദുരൂഹമരണം ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും

കൂടത്തായി ദുരൂഹമരണം ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ജോളി കോയമ്പത്തൂരിലേക്ക് നടത്തിയ നിരന്തര യാത്രകളും അന്വേഷണ സംഘം പരിശോധിക്കും. ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണ സംഘം വിലയിരുത്തി.

പുതിയ വിവരങ്ങള്‍ പുറത്തു വരുന്നു. അന്വേഷണം സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ മരണവും ഓരോ സംഘം അന്വേഷിക്കുന്ന രീതിയിലേക്ക് ക്രമീകരിച്ചത്. ഓരോ ദിവസം ഓരോ സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ എസ്.പിയുടെ നേതൃത്വത്തില്‍ വിലയിരുത്തി അടുത്ത ദിവസത്തേക്കുള്ള പദ്ധതി തയ്യാറാക്കും. ജോളി കോയമ്പത്തൂരിലേക്ക് നടത്തിയ യാത്രയുടെ ലക്ഷം എന്തായിരുന്നുവെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്ന മറ്റൊരു കാര്യം. അവിടെ ആരെയൊക്കെ ജോളി ബന്ധപ്പെട്ടു. ഇടപാടുകള്‍ എന്തൊക്കെ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. അറസ്റ്റിലാകുന്നതിന് തൊട്ടു മുന്‍പത്തെ ആഴ്ചയും ജോളി കോയമ്പത്തൂരില്‍ എത്തിയതായി ടെലിഫോണ്‍ രേഖകളില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. പി.എച്ച്.ഡി ചെയ്യാനെന്ന പേരിലാണ് കോയമ്പത്തൂരിലേക്ക് പോയതെന്ന് ഷാജു മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ജോളി ഇത് ഷാജുവിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദുരൂഹമായ ചില ഇടപാടുകള്‍ കോയമ്പത്തൂരില്‍ ജോളിക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെയുള്ള അന്വേഷണം റൂറല്‍ എസ്.ഐ കെ.ജെ സൈമണും ഡി.വൈ.എസ്.പി ഹരിദാസും ഇന്ന് വിലയിരുത്തി.

Also read: കൂടത്തായി കൊലപാതകത്തിലെ ചുരുളുകളഴിയുമ്പോള്‍

Also read: കൂടത്തായി കൂട്ടക്കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും