LiveTV

Live

Kerala

വ്യാജവിൽപ്പത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ചിട്ടില്ലെന്ന് ഇമ്പിച്ചി മൊയിൻ

ജോളിയുടെ സ്ഥലത്തിന്റെ നികുതി അടക്കാൻ പോയി എന്നത് സത്യമാണ്

വ്യാജവിൽപ്പത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ചിട്ടില്ലെന്ന് ഇമ്പിച്ചി മൊയിൻ

വ്യാജവിൽപ്പത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ചിട്ടില്ലെന്ന് കൂടത്തായി കേസിൽ ആരോപണ വിധേയന പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയിൻ.ജോളിയുടെ സ്ഥലത്തിന്റെ നികുതി അടക്കാൻ പോയി എന്നത് സത്യമാണ്. സമീപത്തുള്ള വീടുകളുടെ നികുതി അടക്കുന്നതിനൊപ്പമാണ് ജോളിയുടെയും നികുതി അടക്കാന്‍ പോയത്. എന്നാല്‍ സ്ഥലത്തിന്റെ പേരിൽ കേസുള്ളതുകൊണ്ട് നികുതി സ്വീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീടോ,നാടോ വിട്ട് പോകരുതെന്ന നിർദ്ദേശം ക്രൈംബ്രാഞ്ച് നല്‍കിയിട്ടില്ലെന്നും ഇമ്പിച്ചി മൊയിൻ മീഡിയവണിനോട് പറഞ്ഞു.