LiveTV

Live

Kerala

ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം

വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നും സിലിയുടെ ബന്ധു സേവിയര്‍ പറഞ്ഞു

ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം

ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം. വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നും സിലിയുടെ ബന്ധു സേവിയര്‍ പറഞ്ഞു. തന്റെ രണ്ടാം വിവാഹത്തിന് മുന്‍കയ്യെടുത്തത് സിലിയുടെ സഹോദരനാണെന്ന ഷാജുവിന്റെ വാദത്തെ സേവിയര്‍ നിഷേധിച്ചു.

സിലിയുടെ സഹോദരന്‍ മുന്‍കയ്യെടുത്തായിരുന്നു തന്റെ രണ്ടാംവിവാഹം എന്നായിരുന്നു ഷാജുവിന്റെ വാദം. എന്നാല്‍ ഇത് സിലിയുടെ കുടുംബം തള്ളി. ഷാജുവിന്റെ രണ്ടാം വിവാഹത്തോട് തങ്ങള്‍ക്ക് താല്‍പര്യമില്ലാതിരുന്നതിനാല്‍ അതില്‍ പങ്കെടുത്തിരുന്നില്ലെന്നും സേവിയര്‍ പറഞ്ഞു. ഷാജുവിന്റെ രണ്ടാം വിവാഹത്തോട് മകനും താല്‍പര്യം കുറവായിരുന്നുവെന്നും സേവയര്‍ പറഞ്ഞു.

ഷാജുവും ജോളിയും ഒുന്നിച്ച് സിലിയുടെ മൃതദേഹത്തില്‍ അന്ത്യചുംബനം നല്‍കിയത് ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്നാണ് കുടുംബത്തിന്റെ അഭിപ്രായം.

Also read: ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു; കുറ്റം സമ്മതിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഷാജു 

Also read: കുറ്റം സമ്മതിച്ചിട്ടില്ല; ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാജു

Also read: കൂടത്തായി ദുരൂഹ മരണങ്ങള്‍: തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു