LiveTV

Live

Kerala

രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യം,നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഷാജു

കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും വെളിപ്പെടുത്താനുണ്ട്. കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് ജോലിയുണ്ടെന്ന് ജോളി കള്ളം പറഞ്ഞത്

 രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യം,നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഷാജു

രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നുവെന്ന് ജോളിയുടെ ലക്ഷ്യമെന്നും ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായി രണ്ടാം ഭര്‍ത്താവ് ഷാജു മീഡിയവണിനോട് പറഞ്ഞു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാനില്ല. ഇനിയും വെളിപ്പെടുത്താനുണ്ട്. കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് ജോലിയുണ്ടെന്ന് ജോളി കള്ളം പറഞ്ഞത്. എല്ലാ ദിവസവും വീട്ടില്‍ നിന്നും പോകാന്‍ ജോലിയുണ്ടെന്ന് പറഞ്ഞു. ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. പക്ഷെ അതെക്കുറിച്ച് പരിമിതമായി മാത്രമേ ചോദിച്ചിരുന്നുള്ളൂവെന്നും ഷാജു പറഞ്ഞു.

ഇനി പൊതുസമൂഹത്തിന്റെ മുന്‍പിന്‍ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിയമപരമായി വേര്‍പിരിയാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ, ജോളി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ല. യാതൊരു നിയമസഹായവും ജോളിക്ക് കൊടുക്കില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളിയാണെന്നും ആദ്യ ഭാര്യ സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോളി തന്നെ ഫോണില്‍ വിളിച്ച് തുടങ്ങിയെന്നും ഷാജു മീഡിയവണിനോട് പറഞ്ഞു.

എനിക്ക് ഞാന്‍ മാത്രമേയുള്ളൂ, മറ്റുള്ളവര്‍ക്ക് സംരക്ഷിക്കാന്‍ ആളുണ്ടായിരിക്കാം. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ജോളിയോടൊത്തുമുള്ള കുടുംബ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ സ്നേഹം കുറഞ്ഞിട്ടുണ്ട്. എന്നോട് മാത്രമല്ല, കുട്ടിയോടും ജോളിക്ക് സ്നേഹമുണ്ടായിരുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ കുട്ടിക്ക് പനിക്ക് പിടിച്ചപ്പോള്‍ കൂടെ നില്‍ക്കുമായിരുന്നു. അങ്ങിനെ ചെയ്യാതെ ജോളി ജോലിക്ക് പോവുകയാണ് ചെയ്തത്. ജോലിയില്ലെന്നാണ് ഇപ്പോള്‍ മനസിലായതെന്നും ഷാജു പറഞ്ഞു.

എന്റെ കുട്ടിയുടെ കാര്യമോര്‍ത്തിട്ടാണ് വീണ്ടും വിവാഹിതനായത്. ജോളി ബന്ധു കൂടിയായതുകൊണ്ട് കുട്ടിയെ നന്നായി നോക്കുമെന്ന് കരുതി. സിലിയുടെ ബന്ധുക്കളുടെ പിന്തുണ കൂടിയായപ്പോള്‍ ജോളിയെ വിവാഹം കഴിച്ചുവെന്നും ഷാജു വ്യക്തമാക്കി.

അതേസമയം രണ്ടാം വിവാഹത്തിന് മുന്‍കയ്യെടുത്തത് സിലിയുടെ സഹോദരനാണെന്ന ഷാജുവിന്റെ വാദം കുടുംബം നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സിലിയുടെ കുടുംബം പറഞ്ഞു. വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

Also read: ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു; കുറ്റം സമ്മതിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഷാജു 

Also read: കുറ്റം സമ്മതിച്ചിട്ടില്ല; ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാജു