LiveTV

Live

Kerala

ജോളി തങ്ങളേയും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് ഷാജുവിന്റെ പിതാവ്

ജോളി ഒറ്റക്കല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തമല്ലേയെന്നും സക്കറിയ ചോദിച്ചു

ജോളി തങ്ങളേയും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് ഷാജുവിന്റെ പിതാവ്

ജോളി തങ്ങളേയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് ഷാജുവിന്‍റെ അച്ഛന്‍ സക്കറിയ. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ജോളി ശ്രമിച്ചത്. ഷാജുവിന്‍രെ മകന് കൊടുക്കാനെന്ന് പറഞ്ഞ് ഇടക്കിടക്ക് ജോളി ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരാറുണ്ടായിരുന്നുവെന്നും സക്കറിയ മീഡിയവണിനോട് പറഞ്ഞു.

തന്ത്രപരമായിരുന്നു ജോളിയുടെ നീക്കങ്ങള്‍. കുട്ടിക്ക് വേണ്ടി പ്രത്യേകതരം ഭക്ഷണങ്ങളാണ് ജോളി കൊണ്ട് വന്നത്. ഇത് തങ്ങളെ കൂടി ലക്ഷ്യമിട്ടായിരുന്നു ചെയ്തത്. മൊഴിയെടുക്കുന്നതിനിടെയാണ് ജോളിയുടെ ഈ പദ്ധതിയെ പറ്റി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് സക്കറിയ പറഞ്ഞു. സാമ്പത്തിക താത്പര്യങ്ങളാണ് താനുമായുള്ള വിവാഹത്തിന് പിന്നിൽ ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നതെന്ന് നേരത്തെ ഷാജു പറഞ്ഞിരുന്നു.

കൂടത്തായിയിലെ കൊലപാതക പരമ്പര പുറത്തറിഞ്ഞതിന് ശേഷമാണ് ജോളിയെ കുറിച്ച് സംശയം തോന്നിയതെന്ന് സക്കറിയ പറയുന്നു. ഇപ്പൊഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ജോളി ഇങ്ങനെ ചെയ്തതെതന്ന് സംശയിക്കുന്നതായും സക്കറിയ പറഞ്ഞു.

ഒസ്യത്തിന്റെ കാര്യത്തില്‍ തരിമറി നടന്നിട്ടുണ്ട്. ജോളിയുടേയും ഷാജുവിന്‍റേയും വിവാഹത്തില്‍ യഥാര്‍ഥത്തില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഷാജുവിന്റെ ഇന്നലെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ സംശയങ്ങളുമായി അച്ഛന്‍ സക്കറിയ രംഗത്തെത്തിയത്.