LiveTV

Live

Kerala

200 കോടിയുടെ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം: രണ്ടാം പ്രതി പിടിയില്‍

തമിഴ്നാട് ശിവഗംഗ സ്വദേശി അബ്ദുറഹ്മാന്‍ എന്ന അലിയാണ് പിടിയിലായത്.

 200 കോടിയുടെ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം: രണ്ടാം പ്രതി  പിടിയില്‍

കൊച്ചിയില്‍ 200 കോടി രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി എക്സൈസ് പിടിയിലായി. തമിഴ്നാട് ശിവഗംഗ സ്വദേശി അബ്ദുറഹ്മാന്‍ എന്ന അലിയാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മയക്ക്മരുന്ന് എക്സൈസ് സംഘം പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്വകാര്യ കൊറിയര്‍ സ്ഥാപനം വഴി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 200 കോടി രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് കൊച്ചിയില്‍ എക്സൈസ് സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ കണ്ണൂര്‍ സ്വദേശി പ്രശാന്തിനെ ചെന്നൈ നാര്‍കോട്ടിക്ക് സെല്ലിന്റെ സഹായത്തോടെ നേരത്തെ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ അബ്ദുറഹ്മാന്‍ എന്ന അലിയെ മലേഷ്യയില്‍ നിന്ന് മടങ്ങിവരുന്നവഴി ട്രിച്ചി എയര്‍പോര്‍ട്ടില്‍വെച്ച് എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പിടിയാലാവുന്ന സമയത്ത് ദ്രവരൂപത്തിലുള്ള 400 ഗ്രാം സ്വര്‍ണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു

എമിഗ്രേഷന്‍ അധികൃതര്‍ ട്രിച്ചി എയര്‍പോര്‍ട്ട് പൊലീസിന് കൈമാറിയ പ്രതിയെ എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി വിശദമായി ചോദ്യംചെയ്ത് വരികയാണ്.