LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും എന്‍.എസ്.എസ്. ഇടതുമുന്നണിയെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തിയുള്ളതാണ് എന്‍.എസ്.എസിന്റെ പ്രസ്താവന.

ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്

ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. സമദൂരമാണ് സ്വീകരിക്കാറെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശരിദൂരം സ്വീകരിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും എന്‍.എസ്.എസ്. ഇടതുമുന്നണിയെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തിയുള്ളതാണ് എന്‍.എസ്.എസിന്റെ പ്രസ്താവന.

വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലത്തും എന്‍.എസ്.എസ് നിലകൊണ്ടിട്ടുള്ളത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്, നവോത്ഥാനത്തിന്‍റെ പേരില്‍ ജാതിയ വേര്‍തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു, മുന്നാക്ക പിന്നാക്ക വിഭാഗീയ വളര്‍ത്താനും സര്‍ക്കാര്‍ ശ്രമിച്ചു.

എന്‍.എസ്‍‌.എസിനെ സംബന്ധിച്ച് എക്കാലത്തും സ്വീകരിച്ച സമദൂര നിലപാടില്‍ നിന്ന് മാറി ചിന്തിക്കേണ്ട സാഹചര്യമാണുളളത്. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പില്‍ ശരിദൂര നിലപാടാണ് സ്വീകരിക്കുകയെന്നും എന്‍എസ്‍എസ് പ്രസ്താവനയില്‍ പറയുന്നു. അധികാരത്തില്‍ വീണ്ടുമെത്തിയിട്ടും ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.