LiveTV

Live

Kerala

ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍  

ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍. വില്‍പത്രത്തിലെ സാക്ഷി മഹേഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍  

ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍. വില്‍പത്രത്തിലെ സാക്ഷി മഹേഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വില്‍പത്രത്തില്‍ ഒപ്പിട്ടെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിക്കാന്‍ സി.പി.എം നേതാവ് മനോജ് നിര്‍ബന്ധിച്ചെന്ന് മഹേഷ് പറഞ്ഞു.

ജോളിക്ക് വ്യാജവില്‍പത്രം ചമക്കാന്‍ കൂട്ടുനിന്നതിന് സി.പി.എം ഇന്നലെ പുറത്താക്കിയ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി മനോജിനെതിരെയാണ് വെളിപ്പെടുത്തല്‍. ജോളി തയ്യാറാക്കിയ വില്‍പത്രത്തില്‍ ഒപ്പിട്ടത് താനാണെന്ന് സമ്മതിക്കാനാണ് സി.പി.എം നേതാവ് ആവശ്യപ്പെട്ടതെന്ന് മഹേഷ് മീഡിയവണിനോട് പറഞ്ഞു.

ലോക്കല്‍ സെക്രട്ടറി പറഞ്ഞതിനാല്‍ പ്രശ്നമുണ്ടാവില്ലെന്ന് കരുതിയാണ് അന്വേഷണസംഘത്തിന് കള്ളമൊഴി കൊടുത്തത്. ഇന്നലെ മനോജിനെ വിളിച്ചപ്പോഴും ഒരു പ്രശ്നവുമുണ്ടാകില്ലെന്നും മിണ്ടാതിരിക്കാനും മറുപടി നല്‍കി. ഇന്നേവരെ ജോളിയെ നേരില്‍ കണ്ടിട്ടില്ലെന്നും മഹേഷ് മീഡിയവണിനോട് പറഞ്ഞു.