LiveTV

Live

Kerala

തന്റെ പേരും ഒപ്പും വെച്ച് ജോളി വ്യാജ രേഖ ഉണ്ടാക്കിയോ എന്ന ഭയമുള്ളതായി ഷാജു

താനറിയാതെ ആരുടെയെങ്കിലും ബിനാമിയായി ജോളി തന്നെ മാറ്റിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്

തന്റെ പേരും ഒപ്പും വെച്ച് ജോളി വ്യാജ രേഖ ഉണ്ടാക്കിയോ എന്ന ഭയമുള്ളതായി ഷാജു

തന്റെ പേരും ഒപ്പും ദുരുപയോഗം ചെയ്ത് ജോളി തന്നെ വ്യാജ കേസിൽ പെടുത്തുമോ എന്ന ഭയമുള്ളതായി ഭര്‍ത്താവ് ഷാജു. ജോളിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഷാജു മീഡിയാവണിനോട് പറഞ്ഞു.

ഷെയർ മാർക്കറ്റിനെ കുറിച്ചും, മറ്റ് ഇടപാടിനെ കുറിച്ചുമൊന്നും ധാരണയില്ലാത്തയാളാണ് താൻ. പൊലീസുകാർ നോക്കുന്നത് പേരും ഒപ്പും മാത്രമായിരിക്കും. ജോളി സാമർഥ്യക്കാരിയായതിനാൽ വ്യാജ രേഖ ഉണ്ടാക്കല്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. തന്റെ ഒപ്പ് ആർക്കും ഇടാൻ പാകത്തിലുള്ളതാണെന്നും, ഈ ഭയം ഇപ്പോൾ തനിക്കുണ്ടെന്നുമാണ് ഷാജു പറഞ്ഞത്.

ബിനാമി ഇടപാടുകൾ ജോളിക്കുണ്ടായിരുന്നു എന്ന് പറയുന്നതിനെ പറ്റി അറിയില്ല. എന്നാൽ താനറിയാതെ ആരുടെയെങ്കിലും ബിനാമിയായി ജോളി തന്നെ മാറ്റിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണെന്നും ഷാജു പറഞ്ഞു.