LiveTV

Live

Kerala

‘കൂടത്തായി അന്വേഷണ സംഘം വിപുലീകരിക്കും’

കേസിൽ മൊഴിയെടുക്കേണ്ടവരുടെ വിപുലമായ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

‘കൂടത്തായി അന്വേഷണ സംഘം വിപുലീകരിക്കും’

കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി. ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയതായും, ശാസ്ത്രീയമായ അന്വേഷണത്തിന് ഭാഗമായി ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പരാതിക്കാരനായ റോജോ തോമസിനെ അമേരിക്കയിൽ നിന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ആദ്യ ഭർത്താവ് കൊല്ലപ്പെട്ട റോയ് തോമസിന്റ സഹോദരനാണ് റോജോ തോമസ്. ഇതുവരെ അറസ്റ്റിലായ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടേയും കസ്റ്റഡി അന്വേഷണസംഘം ആവശ്യപ്പെടും. കേസിൽ മൊഴിയെടുക്കേണ്ടവരുടെ വിപുലമായ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സഹോദരനും ബന്ധുക്കളും മൊഴി നൽകാനായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മുമ്പാകെ ഹാജരായി. സിലിയുടെ മരണത്തിനുള്ള ഏക സാക്ഷിയാണ് സഹോദരൻ സിജോ സെബാസ്റ്റ്യൻ കേസിൽ സിജോയെ സാക്ഷിയാക്കിയേക്കുമെന്നാണ് സൂചന.

റോയി തോമസിന്റെ ശരീരാവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിച്ച ശേഷം ആവശ്യമെങ്കിൽ അമേരിക്കയിലെ ലാബിൽ വിശദമായ പരിശോധനയ്ക്ക് അയക്കും. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.