LiveTV

Live

Kerala

കുടുംബത്തിലെ പെൺകുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം

ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി

കുടുംബത്തിലെ പെൺകുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം

കുടുംബത്തിലെ പെൺകുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം. റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ജോളിയുടെ മൊഴി. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കുടുംബത്തിലെ പെൺകുട്ടികളെ ലക്ഷ്യമിട്ടതിന് പിന്നിലെ കാരണങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കൊലപാതക കാലയളവിൽ ഏതൊക്കെ ഏർപ്പാടുകൾ ജോളി നടത്തിയിരുന്നു എന്ന കാര്യത്തിലും അന്വേഷണം നടക്കും. അതിനിടെ പുതിയ ചിലരെ കൂടി പൊലീസ് നിരീക്ഷിക്കാനായി ആരംഭിച്ചു.