LiveTV

Live

Kerala

50 നുണ പറഞ്ഞ ജോളിയെ എങ്ങനെ വിശ്വസിക്കും? ഷാജുവിനെ കുടുക്കിയതാണെന്ന് പിതാവ്

ജോളി തന്റെ മകനെയും കുടുക്കുകയാണെന്ന് ഷാജുവിന്‍റെ പിതാവ് സക്കറിയ.

50 നുണ പറഞ്ഞ ജോളിയെ എങ്ങനെ വിശ്വസിക്കും? ഷാജുവിനെ കുടുക്കിയതാണെന്ന് പിതാവ്

കൂടത്തായി കൊലക്കേസില്‍ പ്രതിയായ ജോളി തന്റെ മകനെയും കുടുക്കുകയാണെന്ന് ഷാജുവിന്‍റെ പിതാവ് സക്കറിയ. 50 നുണ പറഞ്ഞ ജോളിയെ എങ്ങനെ വിശ്വസിക്കുമെന്നും സക്കറിയ ചോദിക്കുന്നു. എന്നാല്‍ ഷാജുവിന്‍റെ കുറ്റസമ്മതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി.

അതേസമയം കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പൊലീസിനോട് പറഞ്ഞു. തന്റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊല്ലാന്‍ അവസരമൊരുക്കിയത് താനാണ്. ജോളിയെ പേടിച്ചാണ് വിവരങ്ങള്‍ പുറത്തുപറയാതിരുന്നതെന്നും ഷാജു അന്വേഷണസംഘത്തോട് പറഞ്ഞു. ഷാജുവിനെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.