LiveTV

Live

Kerala

കുറ്റം സമ്മതിച്ചിട്ടില്ല; ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാജു

തന്നെ കുടുക്കാന്‍ ജോളി പദ്ധതി തയ്യാറാക്കുന്നുവെന്ന് ഭര്‍ത്താവ് ഷാജു

കുറ്റം സമ്മതിച്ചിട്ടില്ല; ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാജു

കൂടത്തായി കൊലപാതക പരമ്പര കേസില്‍ താന്‍ കുറ്റം സമ്മതിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു. തന്നെ കുടുക്കാന്‍ ജോളി പദ്ധതി തയ്യാറാക്കുന്നു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. താന്‍ നിരപരാധിയാണെന്നും ഷാജു പറഞ്ഞു.

ജോളിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ല. ജോളിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും അറിയില്ലായിരുന്നു. ആദ്യ ഭാര്യ സിലിയുടെ മൃതദേഹത്തില്‍ താനും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും ഷാജു പറഞ്ഞു.

നേരത്തെ ഷാജുവിനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഷാജുവിന്‍റെ പങ്ക് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്.പി പറഞ്ഞു. ഇനിയും ആളുകളെ ചോദ്യംചെയ്യാനുണ്ട്. ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ എടുക്കുമെന്നും എസ്.പി പറഞ്ഞു. മൃതദേഹങ്ങളുടെ രാസപരിശോധനാ ഫലം വിദേശത്ത് നടത്തണമെങ്കില്‍ എല്ലാ സൌകര്യങ്ങളും ചെയ്യാമെന്ന് ഡി.ജി.പി അറിയിച്ചെന്നും കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.