LiveTV

Live

Kerala

റോയി കേസില്‍ ആരും ഇടപെട്ടിട്ടില്ല; മുന്‍പ് നടന്ന രണ്ട് മരണങ്ങളെ കുറിച്ച് ആരും പറഞ്ഞില്ലെന്നും മുന്‍ എസ്.ഐ

ജോളിയുടെ മറുപടിയിൽ അന്ന് അസ്വാഭാവികത തോന്നിയില്ലെന്നും രാമനുണ്ണി

റോയി കേസില്‍ ആരും ഇടപെട്ടിട്ടില്ല; മുന്‍പ് നടന്ന രണ്ട് മരണങ്ങളെ കുറിച്ച് ആരും പറഞ്ഞില്ലെന്നും മുന്‍ എസ്.ഐ

കൂടത്തായിയില്‍ കൊല്ലപ്പെട്ട റോയ് തോമസിന്‍റെ കേസില്‍ ആരും ഇടപെട്ടിട്ടില്ലെന്ന് വിരമിച്ച എസ്.ഐ രാമനുണ്ണി. റോയിയുടെ മരണത്തിന് മുമ്പ് വീട്ടിൽ നടന്ന രണ്ട് മരണങ്ങളെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. വീട്ടുകാർക്കും ബന്ധുക്കൾക്കും പരാതി ഉണ്ടായിരുന്നില്ല. അത്തരം പരാതികൾ ലഭിച്ചിരുന്നെങ്കില്‍ കൂടുതൽ അന്വേഷണം നടക്കുമായിരുന്നു. കൂടുതൽ വിവരങ്ങൾ കേസ് ഡയറി പരിശോധിച്ചാൽ മാത്രമേ മനസിലാകൂവെന്നും രാമനുണ്ണി പറഞ്ഞു.

റോയിക്ക് അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയില്ല. ജോളിയുടെ മറുപടിയിൽ അന്ന് അസ്വാഭാവികത തോന്നിയില്ലെന്നും രാമനുണ്ണി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർ ആരും വിളിച്ചില്ല. അന്ന് ഇവർക്കിടയിൽ കുടുംബ കലഹമുണ്ടായിരുന്നെന്ന് ആരും മൊഴി നൽകിയില്ല. വീട്ടിലെ എല്ലാവരുടെയും വിശദമായ മൊഴി എടുത്തിരുന്നുവെന്നും രാമനുണ്ണി പറഞ്ഞു.