LiveTV

Live

Kerala

ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമെന്ന് റെഞ്ചി തോമസ്

കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന കണ്ടെത്തലിലേക്ക് എത്തുന്നതില്‍ നിര്‍ണായകമായത് റെഞ്ചി തോമസ് അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകളും വിവരങ്ങളുമാണ്.

 ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമെന്ന്  റെഞ്ചി തോമസ്

കൂടത്തായി കൊലക്കേസില്‍ ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസ്. ഷാജുവുമായുള്ള കല്യാണത്തിന് ജോളി തിടുക്കം കൂട്ടിയെന്നും റെഞ്ചി പറഞ്ഞു. കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന കണ്ടെത്തലിലേക്ക് എത്തുന്നതില്‍ നിര്‍ണായകമായത് റെഞ്ചി തോമസ് അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകളും വിവരങ്ങളുമാണ്.

ഷാജുവിന്റെ ഭാര്യ സിലി മരിച്ചുകിടക്കുമ്പോഴും ജോളിയുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു. സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോളി അവിടെ സ്ഥിരം സന്ദര്‍ശകയായിരുന്നു. ജോളിയെ സിലി ഒരു കാരണവശാലും സംശയിക്കില്ല. അത്രക്ക് അടുപ്പമായിരുന്നു ജോളിയും സിലിയും തമ്മില്‍. ജോളി കുടുംബത്തിലെ ഓരോരുത്തരെ വെട്ടിമാറ്റിയെന്നും റെഞ്ചി തോമസ് പറഞ്ഞു.

റോയി ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളുടെ മരണത്തെ കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും റെഞ്ചി തോമസ് പറഞ്ഞു. റോയി ജീവിച്ചിരിക്കുന്ന സമയത്ത് ഷാജുവിന് വീട്ടില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. സിലി മരിച്ചതിന് ഒരാഴ്ചക്ക് ശേഷം ഷാജു വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി. ഷാജുവും കൊലപാതക ആസൂത്രണത്തില്‍ പങ്കെടുത്തെന്ന് റെഞ്ചി തോമസ് പറഞ്ഞു.