LiveTV

Live

Kerala

പൂതന പരാമർശം; ജില്ലാ കലക്ടറുടെ റിപ്പോർട്ട് വൈകും

യു.ഡി.എഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുന്നതായി കാണിച്ച് മന്ത്രി ജി.സുധാകരനും പരാതി നൽകിയിരുന്നു

പൂതന പരാമർശം; ജില്ലാ കലക്ടറുടെ റിപ്പോർട്ട് വൈകും

അരൂർ മണ്ഡലത്തിലെ പൂതന പരാമർശം വിവാദത്തിൽ ജില്ലാ കലക്ടറുടെ റിപ്പോർട്ട് വൈകും. യു.ഡി.എഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുന്നതായി കാണിച്ച് മന്ത്രി ജി.സുധാകരനും പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വിശദായ അന്വേഷണം നടത്തി മാത്രമേ കളക്ടർ റിപ്പോർട്ട് നൽകൂ.

താൻ പറയാത്ത വാക്കുപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു എന്ന് കാണിച്ചാണ് മന്ത്രി ജി. സുധാകരൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. അടഞ്ഞ അധ്യായമെന്ന് പറയുമ്പോഴും ഷാനിമോൾക്ക് അനുകൂലമായി സഹതാപ തരംഗം ഉണ്ടാകുമോ എന്ന ആശങ്ക എൽ.ഡി.എഫ് ക്യാമ്പിനുണ്ട്. ഇന്ന് വി.എം സുധീരനും മണ്ഡലത്തിൽ യു.ഡി.എഫിനായി പ്രചാരണത്തിനെത്തും. പൂതന വിഷയം തന്നെയാണ് യു.ഡി.എഫിന്റെ പ്രധാന ആയുധവും.

മന്ത്രിയുടെ പരാതി കുടി കിട്ടിയ സാഹചര്യത്തിൽ പൂതന പരാമർശത്തിൽ കളക്ടറുടെ റിപ്പോർട്ട് വൈകുമെന്നാണ് സൂചന. വിശദമായി പരിശോധിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കളക്ടർ അദീല അബ്ദുള്ള അറിയിച്ചത്. ഷാനി മോൾക്കെതിരായ പരാമർശത്തിൽ മന്ത്രി ജി. സുധാകരൻ മാപ്പ് പറയുന്നതുവരെ അരൂർ മണ്ഡലത്തിൽ വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.