LiveTV

Live

Kerala

ഭാര്യയെ ഫോണില്‍ വിളിച്ച് സഹപ്രവര്‍ത്തകര്‍ ഭീഷണിപെടുത്തുന്നുവെന്ന് പൊലീസുകാരന്‍

കുറുംബ വിഭാഗത്തില്‍ ജനിച്ച ഹരിദാസ് ഏഴു വര്‍ഷം മുമ്പാണ് പൊലീസ് സേനയില്‍ ചേര്‍ന്നത്. മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുത്ത ഹരിദാസിന് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

ഭാര്യയെ ഫോണില്‍ വിളിച്ച് സഹപ്രവര്‍ത്തകര്‍ ഭീഷണിപെടുത്തുന്നുവെന്ന് പൊലീസുകാരന്‍

സഹപ്രവര്‍ത്തകരില്‍നിന്ന് കടുത്ത ജാതി വിവേചനം നേരിടുന്നുവെന്ന് അട്ടപ്പാടി അഗളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍. സിവില്‍ പൊലീസ് ഓഫീസറായ അട്ടപ്പാടി കടുകുമണ്ണ ഊരിലെ ഹരിദാസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. ഭാര്യയെ ഫോണില്‍ വിളിച്ച് സഹപ്രവര്‍ത്തകര്‍ ഭീഷണിപെടുത്തിയതായും പരാതിയില്‍ പറയുന്നു.

കുറുംബ വിഭാഗത്തില്‍ ജനിച്ച ഹരിദാസ് ഏഴു വര്‍ഷം മുമ്പാണ് പൊലീസ് സേനയില്‍ ചേര്‍ന്നത്. മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുത്ത ഹരിദാസിന് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം സ്റ്റേഷനിലെ സഹപ്രവര്‍ത്തകരില്‍ നിന്നും പരിഹാസവും, നിരന്തര അവഗണനയും നേരിടുന്നതായി ഹരിദാസ് പരാതിയില്‍ പറയുന്നു. ഭാര്യയെ ഫോണില്‍ വിളിച്ച് മറ്റെരു പൊലീസ് ഓഫീസര്‍ ഭീഷണിപെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ ഹരിദാസിന്റെയും ആരോപണ വിധേയരായ നാലു ഉദ്യോഗസ്ഥരുടെയും മൊഴി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി രേഖപെടുത്തി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും.