LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്ന് നൂറിലേറെ സർവീസുകൾ മുടങ്ങി

ഇന്നലെ 300ലേറെ സർവീസുകൾ മുടങ്ങി.അവധി ദിവസങ്ങളിൽ തിരക്ക് കുറവായതിനാൽ താൽക്കാലിക ഡ്രൈവർമാരെ ജോലിക്ക് നിയോഗിച്ചിട്ടില്ല

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്ന് നൂറിലേറെ സർവീസുകൾ മുടങ്ങി

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. ഇന്ന് 100 ലേറെ സർവീസുകൾ മുടങ്ങി.ശമ്പളം മുടങ്ങിയതോടെ മാനേജ്മെന്റിനെതിരേ ഭരണപക്ഷ തൊഴിലാളി യൂണിയനുകൾ സമരരംഗത്തെത്തി.

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ശമ്പളം മുടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയനുകള്‍ സമരം ആരംഭിച്ചത്.സി.ഐ.ടി.യുവിന്റെയും എ.ഐ.ടി.യു.സിയുടേയും നേതൃത്വത്തിലാണ് സമരം . കെ.എസ്.ആര്‍.ടി.സിയുടേത് കഴിവുകെട്ട മാനേജ്‌മെന്റാണെന്നും പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ചീഫ് ഓഫീസിന് മുന്നില്‍ പട്ടിണി കഞ്ഞി വച്ചായിരുന്നു എ.ഐ.ടി.യു.സിയുടെ പ്രതിഷേധം.

അതേസമയം ഡ്രൈവര്‍ ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇന്നും 100ലേറെ സര്‍വീസുകള്‍ റദ്ദാക്കി. ഒരു ദിവസത്തേയ്ക്ക് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്ന രീതി ഇന്നും നാളെയും ഉണ്ടാകില്ല.. അവധി ദിവസമായതിനാല്‍ യാത്രക്കാര്‍ കുറവാകുമെന്നതിനാലാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ ഉപയോഗിച്ച് ഷെഡ്യൂളുകള്‍ നടത്താത്തത്.