LiveTV

Live

Kerala

കോന്നിയിലെ ഉത്തരവാദിത്തം ആര്‍ക്ക്? കോണ്‍ഗ്രസില്‍ തര്‍ക്കം

കോന്നിയില്‍ ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം അടൂർ പ്രകാശിനായിരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയാണ് വിവാദം സജീവമാക്കിയത്.

കോന്നിയിലെ ഉത്തരവാദിത്തം ആര്‍ക്ക്? കോണ്‍ഗ്രസില്‍ തര്‍ക്കം

കോന്നിയിലെ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. കോന്നിയില്‍ ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം അടൂർ പ്രകാശിനായിരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയാണ് വിവാദം സജീവമാക്കിയത്. ഉത്തവാദിത്തം എല്ലാവർക്കുമെന്ന് രമേശ് ചെന്നിത്തലയും പൂരം കാണാനിരിക്കുന്നതെയുള്ളൂ എന്ന് അടൂർ പ്രകാശും പ്രതികരിച്ചു.

ഒരു ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി കോന്നിയെക്കുറിച്ച് പ്രസ്താവന നടത്തിയത്. അടൂർ പ്രകാശ് കോന്നിയില്‍ സജീവമാണ്. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് പ്രകാശിനാണ്. തോറ്റാലുള്ള ഉത്തരവാദിത്തവും പ്രകാശിനു തന്നെ- ഇതായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.

അടൂർ പ്രകാശിന് മാത്രമല്ല ഉത്തരവാദിത്തമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി. അടൂർ പ്രകാശിനെയും കൂട്ടരെയും കോന്നയില്‍ പ്രചരണ രംഗത്ത് സജീവമാക്കാന്‍ ശ്രമം നടക്കുന്നതിനിടെ നടത്തിയ പ്രസ്താവന അനവസരത്തിലാണെന്നാണ് വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.