LiveTV

Live

Kerala

ഷാജുവിന്റെ മൂത്ത മകനെയും ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം

ആദ്യം കൊല്ലപ്പെട്ട അന്നമ്മയെയും അതിന് മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുണ്ട്

ഷാജുവിന്റെ മൂത്ത മകനെയും ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം

കൂടത്തായിയില്‍ കൊലപാതക പരമ്പര നടത്തിയ ജോളി കൂടുതല്‍ പേരെ ലക്ഷ്യമിട്ടതായി അന്വേഷണ സംഘം . ഷാജുവിന്റെ മൂത്ത മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കുട്ടി താമസം പൊന്നാമറ്റത്ത് നിന്ന് മാറ്റിയതിനാല്‍ പാളി. ആദ്യം കൊല്ലപ്പെട്ട അന്നമ്മയെയും അതിന് മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുണ്ട്.

2002 ആഗസ്റ്റ് 22 നാണ് അന്നമ്മ കൊല്ലപ്പെടുന്നത്. അതിന് മുന്‍പും സമാനമായ രീതിയില്‍ അന്നമ്മയെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . എന്നാല്‍ വിഷത്തിന് വീര്യം കുറവായതിനാല്‍ അന്നമ്മ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വീര്യം കൂട്ടി നല്‍കി പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ജോളിയും ഷാജുവും തമ്മിലുള്ള വിവാഹത്തിന് ശേഷം ഷാജുവിന്റെ മൂത്തമകന്‍ പൊന്നാമറ്റം കുടുംബത്തില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ കുട്ടി പുലിക്കയത്തെ വീട്ടിലേക്ക് മടങ്ങിയതിനാല്‍ നീക്കം പാളി. പൊന്നാമറ്റത്ത് താമസിക്കുമ്പോള്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് ഷാജു മീഡിയവണിനോട് പറഞ്ഞു.

ഷാജുവിന്റെ മകന്‍ പൊന്നാമറ്റത്ത് നിന്ന് ഒരു ദിവസം പെട്ടെന്ന് മടങ്ങി വരികയായിരുന്നുവെന്നാണ് ഷാജുവിന്റെ മാതാപിതാക്കളും പറയുന്നത്. ഒപ്പം തന്നെ ജോളിയെ പിന്തുണച്ചിരുന്ന നിലപാടില്‍ നിന്നും ഷാജുവിന്റെ പിതാവ് സക്കറിയ്യ പിന്നാക്കം പോയി. ഇപ്പോള്‍ സംശയമുണ്ടെന്നായിരുന്നു സക്കറിയയുടെ ഇന്നത്തെ പ്രതികരണം.

Also read: കൂടത്തായ് കൂട്ടക്കൊലപാതകം; അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുന്നു

Also read: കൂടത്തായ് കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത