LiveTV

Live

Kerala

സിലിക്ക് ഷാജുവും ജോളിയും അന്ത്യചുംബനം നല്‍കിയത് ഒരുമിച്ച്; ചിത്രങ്ങള്‍ പുറത്ത്

സിലിക്ക് ഷാജുവും ജോളിയും അന്ത്യചുംബനം നല്‍കിയത് ഒരുമിച്ച്; ചിത്രങ്ങള്‍ പുറത്ത്

കൂടത്തായിയിൽ കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. എന്നാല്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നാണ് ഷാജുവിന്‍റെ പ്രതികരണം.

ഷാജുവും ജോളിയും നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നും അതിനാലാണ് ഷാജുവിന്‍റെ ആദ്യ ഭാര്യയായ സിലിയെയും മകളെയും കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ ജോളി അറസ്റ്റിലാണ്. ഷാജുവിനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. ഷാജുവിന്‍റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.

താന്‍ കുറ്റം സമ്മതിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഷാജു ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. തന്നെ കുടുക്കാന്‍ ജോളി പദ്ധതി തയ്യാറാക്കുന്നു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. താന്‍ നിരപരാധിയാണെന്നും ഷാജു പറഞ്ഞു.