LiveTV

Live

Kerala

ജോളിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം: സി.പി.എം നേതാവിനെ പുറത്താക്കി

ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് പുറത്താക്കിയത്.

ജോളിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം: സി.പി.എം നേതാവിനെ പുറത്താക്കി

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുമായി പണമിടപാട് നടത്തിയ സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് പുറത്താക്കിയത്. വ്യാജ വില്‍‌പത്രം ചമക്കാന്‍ ജോളിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് മനോജിനെതിരായ ആരോപണം.

കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്. ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചു. വ്യാജ ഒസിയത്ത് നിര്‍മിക്കുന്നതിലും നേതാക്കള്‍ക്ക് പങ്കാളിത്തമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു. പ്രാദേശിക തലത്തിലുള്ള ലീഗ്, സി.പി.എം നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിലൊരാള്‍ക്ക് ജോളി ചെക്ക് നല്‍കിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് ഒപ്പം ജോളി ബാങ്കില്‍ എത്തുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.