LiveTV

Live

Kerala

സി.പി സുഗതനെ നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് പുറത്താക്കി

സമിതിക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ത്തി രാജിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി.

സി.പി സുഗതനെ നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് പുറത്താക്കി

ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ നിന്ന് പുറത്താക്കി. സമിതിക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ത്തി രാജിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി. സമിതിയെ സ്ഥിരം രജിസ്റ്റേര്‍ഡ് സൊസൈറ്റിയായി മാറ്റാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംവരണ മുന്നണിയായി മാറിയെന്നും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുഐക്യത്തിന് വിഘാതമാണെന്നും ആരോപിച്ച സി.പി സുഗതന്‍ ഹിന്ദു പാര്‍ലമെന്റിലെ 104 സംഘടനകള്‍ സമിതി വിടുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നടന്ന ആദ്യ യോഗത്തിലാണ് സമിതി ജോയിന്റ് കണ്‍വീനര്‍ കൂടിയായിരുന്ന സുഗതനെ പുറത്താക്കാനുള്ള തീരുമാനം. ഹിന്ദു പാര്‍ലമെന്റിലെ മറ്റുള്ളവര്‍ സമിതിയില്‍ തുടരും.

ലോക്സഭ തെരഞ്ഞെടുപ്പിന് സമാനമായി സമിതി പ്രത്യക്ഷ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ല. നവോത്ഥാന സമിതിയെ ചാരിറ്റബില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യും. ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ക്ക് പകരം പ്രസിഡന്റ്, ജന സെക്രട്ടറി എന്നിങ്ങനെയാകും പദവികള്‍‍. ചെയര്‍മാനായിരുന്ന വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റും കണ്‍വീനറായിരുന്ന പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയുമാവും.