LiveTV

Live

Kerala

സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിന് യുവതിയുടെ മര്‍ദ്ദനമേറ്റത്. 

സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു

ടു വീലര്‍ മാറ്റിവെക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ യുവതി കസ്റ്റഡിയില്‍. കളമശേരി സ്വദേശിനിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനെ യുവതി മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിന് യുവതിയുടെ മര്‍ദ്ദനമേറ്റത്. യുവതിയുടെ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിങില്‍ നിന്ന് മാറ്റി വെക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിക്ക് അകത്ത് പോയി തിരിച്ചെത്തിയ യുവതി ജീവനക്കാരന്‍ സ്കൂട്ടര്‍ മാറ്റി വെക്കുന്നത് കണ്ട് അക്രമാസക്തയാവുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കളമശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.