LiveTV

Live

Kerala

‘സംഘരാഷ്ട്ര നിര്‍മ്മിതിക്കെതിരെ’ എന്ന മുദ്രാവാക്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യവ്യാപകമായി സംഘടിപ്പിച്ച് വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്

‘സംഘരാഷ്ട്ര നിര്‍മ്മിതിക്കെതിരെ’ എന്ന മുദ്രാവാക്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

സംഘരാഷ്ട്ര നിര്‍മ്മിതിക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫയര്‍ പാര്‍ട്ടി കൊച്ചിയില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യവ്യാപകമായി സംഘടിപ്പിച്ച് വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഭരണഘടന മൂല്യങ്ങള്‍ കാറ്റില്‍പറത്തിയും പ്രതിപക്ഷ നേതാക്കളെയും എതിര്‍ശബ്ദങ്ങളെയും വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട നീക്കങ്ങള്‍ക്കെതിരെ സമൂഹം ഒരുമിക്കേണ്ടതിന്‍റെ പ്രാധ്യാന്യം ഓര്‍മപ്പെടുത്തുന്നതായിരുന്നു ഇന്നലെ കൊച്ചില്‍ നടന്ന ജനകീയ കണ്‍വെന്‍ഷന്‍. ദേശീയ അധ്യക്ഷന്‍ ഡോ. എസ്. ക്യു. ആര്‍ ഇല്ല്യാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.