LiveTV

Live

Kerala

ബി.ഡി.ജെഎസിന്റെ വോട്ട് എൻ.ഡി.എക്കെന്ന് സുഭാഷ് വാസു; തുഷാര്‍ പ്രചാരണത്തിന് ഇറങ്ങുമോ ?

ബി.ഡി.ജെ.എസ് മുന്നണി മാറും എന്ന അഭ്യൂഹം നിലനിൽക്കെയാണ് ഇത് തളളിക്കൊണ്ട് ജനറൽ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തിയത്‌.

ബി.ഡി.ജെഎസിന്റെ വോട്ട് എൻ.ഡി.എക്കെന്ന് സുഭാഷ് വാസു; തുഷാര്‍ പ്രചാരണത്തിന് ഇറങ്ങുമോ ?

ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ ഉറച്ച് നിൽക്കുമെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി സുഭാഷ് വാസു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും സുഭാഷ് വാസു പറഞ്ഞു. എന്നാൽ തുഷാർ വെള്ളാപ്പള്ളി അരൂരിൽ എന്ന് പ്രചാരണത്തിനെത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ബി.ഡി.ജെ.എസ് മുന്നണി മാറും എന്ന അഭ്യൂഹം നിലനിൽക്കെയാണ് ഇത് തളളിക്കൊണ്ട് ജനറൽ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തിയത്‌. ബി.ഡി.ജെ.എസിന്റെ വോട്ട് ചോദിക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് നാണമില്ലേ എന്നാണ് എൻ.ഡി.എ കൺവെൻഷനിൽ അദ്ദേഹം ചോദിച്ചത്. പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോടും നയം വ്യക്തമാക്കി. ഇന്നു മുതൽ തുഷാർ വെള്ളാപ്പള്ളി പ്രചാരണത്തിന് ഇറങ്ങും. ആദ്യം എറണാകുളത്തും പിന്നെ രണ്ടു ദിവസം വട്ടിയൂർക്കാവിലുമാണ് പര്യടനം. എന്നാൽ ബി.ഡി.ജെ.എസിന് സ്വാധീനമുള്ള അരൂർ മണ്ഡലത്തിൽ തുഷാർ എന്ന് എത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.