LiveTV

Live

Kerala

കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീടിന് സമീപം സ്ത്രീയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ആൾതാമസം ഇല്ലാത്ത വീടിനോടു ചേർന്ന് മരങ്ങളും മറ്റും സൂക്ഷിച്ചിരുന്ന വര്‍ഷങ്ങളായി അടച്ചിട്ട ഷെഡ്ഡിലായിരുന്നു തലയോട്ടിയും ഏതാനും അസ്ഥിയും കണ്ടെത്തിയത്. 

കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീടിന് സമീപം സ്ത്രീയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കൊല്ലം തേവള്ളിയിൽ മാർക്കറ്റ് ജംഗ്ഷന് സമീപം ആൾതാമസം ഇല്ലാത്ത വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ നിന്നു തലയോട്ടിയും അസ്ഥികളും കണ്ടെത്തി. 35 നും 40നുമിടയില്‍ പ്രായമുള്ള സ്ത്രീയുടെതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

തേവള്ളിയിലെ പാലസ് നഗറിലുള്ള വേലായുധ ഭവനിൽ നിന്നാണു തലയോട്ടി കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത വീടിനോടു ചേർന്ന് മരങ്ങളും മറ്റും സൂക്ഷിച്ചിരുന്ന വര്‍ഷങ്ങളായി അടച്ചിട്ട ഷെഡ്ഡിലായിരുന്നു തലയോട്ടിയും ഏതാനും അസ്ഥിയും കണ്ടെത്തിയത്. ഷെഡ്ഡിന് സമീപത്തെ തകർന്ന മതിൽ പണിയാനെത്തിയ തൊഴിലാളിയാണ് തലയോട്ടി ആദ്യം കണ്ടത്. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുപ്പത്തിയഞ്ചിനും നാല്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീയുടെതാണ് അസ്ഥികളെന്നാണ് നിഗമനം. എന്നാൽ ഇവയുടെ കാലപ്പഴക്കം നിര്‍ണയിക്കാൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചു വെസ്റ്റ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദഗ്ധ പരിശോധനക്കായി അസ്ഥിയും, തലയോട്ടിയും പൊലീസ് സർജന് കൈമാറി. ശാസ്ത്രിയ പരിശോധനകളിലൂടെ തലയോട്ടിയുടെ കലപ്പഴക്കം കണ്ടെത്തിയ ശേഷം തുടർ നടപകളിലേക്ക് നീങ്ങും.