LiveTV

Live

Kerala

സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്ത നടപടി ശരിയല്ലെന്ന് കുമ്മനം 

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹമടക്കമുളള കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് ബി.ജെ പി നേതാവ് കുമ്മനം

സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്ത നടപടി ശരിയല്ലെന്ന് കുമ്മനം 

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹമടക്കമുളള കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് ബി.ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ മീഡിയവണിനോട്.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്, അത് രേഖപ്പെടുത്താനും നിവേദനം നല്‍കുന്നതിനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഭരണത്തെ വിമര്‍ശിക്കുന്നത് മതനിന്ദയായി വ്യാഖ്യാനിക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനെ അംഗീകരിക്കില്ലെന്നും മീഡിയവണ്‍ വ്യൂ പോയിന്റില്‍ കുമ്മനം പറഞ്ഞു.