LiveTV

Live

Kerala

കൂടത്തായിയിലെ വീട്ടില്‍ നിന്ന് പ്രതികള്‍ ഓട്ടോയില്‍ രേഖകള്‍ കടത്തിയെന്ന് നാട്ടുകാര്‍; ഓട്ടോ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ...

വീട്ടില്‍ നിന്ന് ഇന്നലെ രേഖകള്‍ കടത്തിയതായി നാട്ടുകാര്‍ പൊലീസ് മൊഴി നല്‍കി. 

കൂടത്തായിയിലെ വീട്ടില്‍ നിന്ന് പ്രതികള്‍ ഓട്ടോയില്‍ രേഖകള്‍ കടത്തിയെന്ന് നാട്ടുകാര്‍; ഓട്ടോ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ...

കൂടത്തായില്‍ ആറ് പേര്‍ മരിച്ച പൊന്നാമറ്റം വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വീട് പൊലീസ് സീല്‍ ചെയ്തു. വീട്ടില്‍ നിന്ന് പ്രതികള്‍ ഇന്നലെ രേഖകള്‍ കടത്തിയതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.

അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവാണ് രേഖകള്‍ ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കടത്തിയത്. എന്നാല്‍ ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പുസ്തകങ്ങളാണെന്നാണ് ഷാജു മറുപടി നല്‍കിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ജോളി അറസ്റ്റിലായതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ ഷാജു ഓട്ടോറിക്ഷ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ മീഡിയവണിനോട് പറഞ്ഞു. അതിനിടെ എത്രയും വേഗം ഫൊറന്‍സിക് ഫലം ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് എസ്.പി ഫോറന്‍സിക് വിഭാഗത്തിന് കത്തയച്ചു.‌

കൂടത്തായിയിലെ ദുരൂഹമരണങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ അന്വേഷണ സംഘം രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ അറസ്റ്റിലായവരില്‍ നിന്നല്ലാതെ ചിലരില്‍ നിന്ന് കൂടി സഹായം കിട്ടിയതായി ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റോയിയുടെ മരണം ഒഴികെയുള്ള മറ്റു കേസുകളിലായാണ് സഹായം കിട്ടിയത്. മൊഴിയില്‍ പരാമര്‍ശിക്കുന്നവരെ നിരീക്ഷണത്തില്‍ വെക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പര; പ്രതികളെ റിമാന്‍ഡ് ചെയ്തു
Also Read

കൂടത്തായി കൊലപാതക പരമ്പര; പ്രതികളെ റിമാന്‍ഡ് ചെയ്തു

കൂടത്തായി കൊലപാതകം; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Also Read

കൂടത്തായി കൊലപാതകം; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കൂടത്തായി ദുരൂഹ മരണങ്ങള്‍: തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു  
Also Read

കൂടത്തായി ദുരൂഹ മരണങ്ങള്‍: തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു