LiveTV

Live

Kerala

ബി.ജെ.പി വോട്ടുകള്‍ ചോരാതെ കുമ്മനം നോക്കണമെന്ന് കടകംപള്ളി

കുമ്മനടി എന്ന് പ്രയോഗിച്ചത് വിഷമമായെങ്കിൽ കുമ്മനത്തോട് മാപ്പ് ചോദിക്കുകയാണ്. 

ബി.ജെ.പി വോട്ടുകള്‍ ചോരാതെ കുമ്മനം നോക്കണമെന്ന് കടകംപള്ളി

കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പി വോട്ടുകൾ ചോരാതെ നോക്കുകയാണ് ഇപ്പോൾ കുമ്മനം ചെയ്യേണ്ടതെന്ന് കടകംപള്ളി പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫ്- യുഡിഎഫ് ധാരണയുണ്ടെന്ന് കുമ്മനം ആരോപിച്ചിരുന്നു. കുമ്മനടി എന്ന് പ്രയോഗിച്ചത് വിഷമമായെങ്കിൽ കുമ്മനത്തോട് മാപ്പ് ചോദിക്കുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ കുമ്മനം തന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു.