LiveTV

Live

Kerala

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു  വയസുകാരി മരിച്ചു; അമ്മ കസ്റ്റഡിയില്‍

കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു  വയസുകാരി മരിച്ചു; അമ്മ കസ്റ്റഡിയില്‍

കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു. നാലു വയസുകാരി ദിയയാണ് മരിച്ചത്. അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടിയെ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിക്കാത്തതിന്‍റെ പേരിലാണ് കുട്ടിയെ മര്‍ദ്ദിച്ചെതെന്നാണ് അമ്മ പറയുന്നത്. അമ്മ രമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.