LiveTV

Live

Kerala

പനിയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ് 

കുട്ടിയെ അടിച്ചത് വടികൊണ്ടാകാമെന്നാണ് പൊലീസ് അനുമാനം

പനിയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ് 

കൊല്ലത്ത് കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ട തിനാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അച്ഛനമ്മമാരെ കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ രണ്ടു കാലുകളിലായി അടിയേറ്റ ആറ് പാടുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ എവിടെയും ചതവേറ്റതോ, ക്ഷതമേറ്റതോ ആയ പാടുകൾ കണ്ടെത്താൻ സാധിച്ചില്ല. പെൺകുട്ടി രക്തം ഛർദ്ദിച്ചതിൽ സംശയമുണ്ടെന്നാണ് ചികിത്സിച്ച ഡോക്ടർ നൽകിയിരിക്കുന്ന മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

കുട്ടിയെ അടിച്ചതായി മാതാവ് രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രമ്യയും, ഭർത്താവ് ദീപുവും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും സമീപവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ലെന്ന് മെമ്പറും പറയുന്നു. കുട്ടിയുടെ ചികിത്സ രേഖകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.