LiveTV

Live

Kerala

എക്സൈസ് കസ്റ്റഡി മരണം; ഉദ്യോഗസ്ഥര്‍ ഒളിവില്‍

മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒളിവില്‍ പോയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലെത്തി അന്വേഷണ സംഘം നോട്ടീസ് നല്‍കി

എക്സൈസ് കസ്റ്റഡി മരണം; ഉദ്യോഗസ്ഥര്‍ ഒളിവില്‍

തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ മരിച്ച കേസില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍. രന്‍ജിത്ത് കുമാറിനെ പിടികൂടാന്‍ പോയ സംഘത്തിലുണ്ടായിരുന്നവരാണ് ഒഴിവില്‍ പോയത്. എട്ട് പേരെയും ഇന്നലെ എക്സൈസ് വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒളിവില്‍ പോയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലെത്തി അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. ഇവരുടെ ഫോണുകള്‍ ഇപ്പോള്‍ ഓഫാക്കിയ നിലയിലാണ്. മൂന്ന് പേരാണ് രന്‍ജിത്തിനെ മര്‍ദിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എങ്കിലും സംഘത്തിലുണ്ടായിരുന്ന എട്ട് പേരെയും പ്രതിയാക്കാനാണ് പൊലീസിന്റെ തീരുമാനം. പിന്നീട് പ്രതികളില്‍ ആരെയെങ്കിലും പൊലീസ് മാപ്പ് സാക്ഷിയാക്കിയേക്കും. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയതായാണ് വിവരം. ഉദ്യോഗസ്ഥരായത് കൊണ്ട് തന്നെ ധൃതിപിടിച്ചുള്ള നീക്കങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കില്ലെന്നാണ് സൂചന.