LiveTV

Live

Kerala

കക്കാടംപൊയിലിലേക്ക് പരിസ്ഥിതിയാത്ര നടത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സംഘത്തിന് നേരെ കയ്യേറ്റശ്രമം 

കക്കാടംപൊയിലിലെ അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കാനെത്തിയതായിരുന്നു സംഘം.

കക്കാടംപൊയിലിലേക്ക് പരിസ്ഥിതിയാത്ര നടത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സംഘത്തിന് നേരെ കയ്യേറ്റശ്രമം 

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരി ഉൾപ്പെട്ട സാംസ്ക്കാരിക സംഘത്തിന് നേരെ കയ്യേറ്റശ്രമം. കക്കാടംപൊയിലില്‍ പി.വി അൻവർ എം.എൽ.എയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനിടെയായിരുന്നു കയ്യേറ്റശ്രമം.

പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ അനധികൃത നിർമ്മാണങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സി.ആർ നീലകണ്ഠൻ, ഡോ. ആസാദ്, കെ അജിത തുടങ്ങിയ സാംസ്കാരിക പ്രവർത്തകരുടെ സംഘത്തെ ആക്രമിച്ചത്. പി.വി അൻവർ എം.എൽ.എയുടെ സഹായികളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് കാരശ്ശേരി പ്രതികരിച്ചു.

വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും ആരോപണമുണ്ട്. സംഘത്തിലുണ്ടായ സ്ത്രീയേയും മർദ്ദിച്ചതായി ആക്ഷേപമുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പ്രവർത്തകർ പറയുന്നു.