LiveTV

Live

Kerala

കൂടത്തായ് കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയതെന്ന് അറസ്റ്റിലായ സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ മൊഴി നൽകിയിട്ടുണ്ട്. 

കൂടത്തായ് കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തി ല്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കൊലപാതകം നടത്താന്‍ സയനൈഡിന് പുറമേ മറ്റു വിഷ പദാര്‍ഥങ്ങള്‍കൂടി ഉപയോഗിച്ചതായി ജോളി മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നത്.

ആദ്യ ഭർത്താവ് ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെ ക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് അറസ്റ്റിലായ ജോളിയിൽ നിന്ന് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും കൊലപാതകത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതിന് ജോളിയെ ആരൊക്കെ സഹായിച്ചു എന്നതുൾപ്പടെയുള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.

ജോളിയുമായി അടുപ്പമുള്ള 11 പേരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. കൊലപാതകങ്ങള്‍ നടന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കഴിഞ്ഞദിവസം കല്ലറ തുറന്നു നടത്തിയ പരിശോധനയുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ എസ്പി ഫോറൻസിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.