LiveTV

Live

Kerala

പള്ളിത്തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭ; രണ്ടാം കൂനന്‍കുരിശ് സത്യപ്രഖ്യാപനം നടത്തി 

കോതമംഗലം ചെറിയ പള്ളിയിൽ നടന്ന പ്രഖ്യാപനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അന്ത്യോഖ്യാ മലങ്കര ബന്ധത്തിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന് വിശ്വാസികള്‍ പ്രഖ്യാപിച്ചു.

പള്ളിത്തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭ; രണ്ടാം കൂനന്‍കുരിശ് സത്യപ്രഖ്യാപനം നടത്തി 

മലങ്കര സഭ പള്ളിത്തർക്ക വിഷയത്തിൽ യാക്കോബായ സഭ രണ്ടാം കൂനൻ കുരിശ് സത്യപ്രഖ്യാപനംനടത്തി. കോതമംഗലം ചെറിയ പള്ളിയിൽ നടന്ന പ്രഖ്യാപനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അന്ത്യോഖ്യാ മലങ്കര ബന്ധത്തിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന് വിശ്വാസികള്‍ പ്രഖ്യാപിച്ചു.

1653 ജനുവരിയില്‍ മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശ് സത്യത്തെ ഓർമപ്പെടുത്തി പതിനായിരങ്ങളാണ് കോതമംഗലം ചെറിയപള്ളി അങ്കണത്തിലെത്തിയത്. അന്ത്യോഖ്യാ മലങ്കര ബന്ധത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് പ്രഖ്യാപിച്ച് കൽക്കുരിശിൽ കെട്ടിയ ആലാത്തിൽ പങ്ക് ചേർന്ന്‌ വിശ്വാസികള്‍ സത്യവാചകം ഏറ്റ് ചൊല്ലി.

പള്ളിത്തർക്ക വിഷയത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം കൂനൻ കുരിശ് സത്യം സംഘടിപ്പിച്ചത്. ചടങ്ങിന് ശേഷം ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കല്പനയും വിശ്വാസികൾക്ക് മുൻപിൽ വായിച്ചു.