LiveTV

Live

Kerala

വട്ടിയൂർക്കാവിലെ മൂന്ന് സ്ഥാനാർത്ഥികളും ഒരേ വേദിയില്‍

ത്രികോണപോരാട്ടത്തിന്‍റെ ചൂടും ചൂരുമാണ് മണ്ഡലത്തിലെങ്കിലും ഫ്രാറ്റ് അസോസിയേഷന്‍റെ സ്ഥാനാര്‍ഥി സംഗമം തീര്‍ത്തും സൌഹൃദാന്തരീക്ഷത്തിലായിരുന്നു

വട്ടിയൂർക്കാവിലെ മൂന്ന് സ്ഥാനാർത്ഥികളും ഒരേ വേദിയില്‍

വട്ടിയൂർക്കാവിലെ മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളെയും ഒരേ വേദിയില്‍ അണിനിരത്തി സംഗമം. ഫ്രാറ്റ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം വികസന കാഴ്ചപ്പാടുകളുടെ സംവാദ വേദിയായി. ത്രികോണപോരാട്ടത്തിന്‍റെ ചൂടും ചൂരുമാണ് മണ്ഡലത്തിലെങ്കിലും ഫ്രാറ്റ് അസോസിയേഷന്‍റെ സ്ഥാനാര്‍ഥി സംഗമം തീര്‍ത്തും സൌഹൃദാന്തരീക്ഷത്തിലായിരുന്നു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളെക്കാള്‍ സംവാദത്തില്‍ നിറഞ്ഞു നിന്നത് മണ്ഡലത്തിന്‍റെ വികസനം സംബന്ധിച്ച ആശങ്കകള്‍, വാഗ്ദാനങ്ങള്‍, അവകാശവാദങ്ങള്‍.

ബി.ജെ.പി സ്ഥാനാര്‍ഥിക്കായിരുന്നു പ്രതിപക്ഷ സ്വരം നഗരസഭയിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞും പുതിയ വാഗ്ദാനങ്ങള്‍ നല്‍കിയും എല്‍ഡി എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികസനത്തുടര്‍ച്ചയും പുതിയ കാഴ്ചപ്പാടുകളും അവതരിപ്പിച്ച് യു.ഡി.എഫ് വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും മൂന്ന് സ്ഥാനാര്‍ഥികളും തയ്യാറായി